futureindia

വിദ്യാഭ്യാസ രംഗത്ത് ഇനി ‘എഐ വിപ്ലവം’ – ബജറ്റിൽ തിളങ്ങിയ വിദ്യാഭ്യാസമേഖല

വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ നേട്ടങ്ങൾ സമ്മാനിച്ചതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പദ്ധതിവിഹിതവും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. 1,28,650.05 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം വിദ്യാഭ്യാസമേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ‘എല്ലാവർക്കും ഗുണനിലവാരമുള്ള സ്കൂൾ വിദ്യാഭ്യാസം’ എന്നതാണ് ബജറ്റ് ഊന്നൽ നൽകിയ ഒരു പ്രഖ്യാപിത ലക്ഷ്യം. ഉന്നത വിദ്യാഭ്യാസത്തിൽ ഐഐടിക്കും നിർമ്മിത ബുദ്ധിക്കും മെഡിക്കൽ വിദ്യാഭ്യാസത്തിനും പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ആഗോള പങ്കാളിത്തത്തോടെ രാജ്യത്ത് എഐടിക്ക് വേണ്ടിയുള്ള 5 നാഷണൽ സെൻട്രൽ ഫോർ…

Read More

അഭിരുചിക്ക് അനുസരിച്ച് പഠിക്കാം, വരുന്നു വിദ്യാർത്ഥികൾക്കായി സമഗ്ര കരിയർ പോർട്ടൽ

വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള തൊഴിൽ മേഖലയിലേക്ക് എത്താൻ സഹായകമാകുന്ന സമഗ്ര കരിയർ പോർട്ടൽ തയ്യാറാക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. യൂണിസെഫിന്‍റെ സാമ്പത്തിക സഹായത്തോടെ ‘കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ ആണ് പോർട്ടൽ തയ്യാറാക്കുന്നത്. ഫെബ്രുവരിയോടെ ഈ പോർട്ടൽ പ്രവർത്തനക്ഷമം ആകും. കരിയർ ഗൈഡ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കേരള ഇൻഫ്രാസ്ട്രക്ച്ചർ ടെക്നോളജി ഇതിനാവശ്യമായ സോഫ്റ്റ്‌വെയർ തയ്യാറാക്കി തുടങ്ങി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ലോഗിൻ ചെയ്തു ഉപയോഗിക്കാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. പത്താം ക്ലാസ് കഴിഞ്ഞാൽ തൊഴിലിന് അനുബന്ധമായ…

Read More

കോളേജ് അധ്യാപകരാവാൻ ഇനി പി.ജി പഠനം നിർബന്ധമില്ലെന്ന് യു.ജി.സി തീരുമാനം

യു.ജി.സിയുടെ പുതിയ കരടുചട്ടം പ്രകാരം കോളേജ് അധ്യാപകരാവാൻ ഇനി പി.ജി പഠനം നിർബന്ധമല്ല. നാലുവർഷ ബിരുദത്തിൽ 75% മാർക്ക് ഉണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് പി.എച്ച്.ഡിക്ക് ചേരാം എന്നാണ് പുതിയ വ്യവസ്ഥ. ഇതോടെ ഉന്നത വിദ്യാഭ്യാസത്തിൽ പി.ജിയുടെ പ്രാധാന്യം ഇല്ലാതാവും. ‘ഓണേഴ്സ് വിത്ത് റിസർച്ച് ‘എന്ന പേരിൽ നാലുവർഷം ബിരുദമുണ്ട്. മൂന്നുവർഷത്തെ ഡിഗ്രി പഠനത്തിനുശേഷം ഗവേഷണത്തിൽ ആഭിമുഖ്യമുള്ളവർക്ക് നാലാം വർഷം ഈ കോഴ്സ് തിരഞ്ഞെടുക്കാം. 75% മാർക്കോടെ ഓണേഴ്സ് വിത്ത് റിസർച്ച് വിജയിക്കുന്നവർക്ക് നേരിട്ട് പി.എച്ച്.ഡിക്ക് ചേരാം. അതത്…

Read More

പത്രവായനയ്ക്ക് ഗ്രേസ്മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി

പുസ്തക വായനയ്ക്കും പത്രപരായണത്തിനും വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ നടക്കുന്ന സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂടി ചേർത്തു. പത്രവായനയ്ക്ക് പ്രത്യേക പിരീഡ് ഉണ്ടാകുമെന്നും ഇതിനായി വിവിധ ഘട്ടങ്ങളിൽ ചർച്ചകളും കൂടിയാലോചനകളും സർക്കാർ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More