
വിദ്യാഭ്യാസ രംഗത്ത് ഇനി ‘എഐ വിപ്ലവം’ – ബജറ്റിൽ തിളങ്ങിയ വിദ്യാഭ്യാസമേഖല
വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ നേട്ടങ്ങൾ സമ്മാനിച്ചതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പദ്ധതിവിഹിതവും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. 1,28,650.05 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം വിദ്യാഭ്യാസമേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ‘എല്ലാവർക്കും ഗുണനിലവാരമുള്ള സ്കൂൾ വിദ്യാഭ്യാസം’ എന്നതാണ് ബജറ്റ് ഊന്നൽ നൽകിയ ഒരു പ്രഖ്യാപിത ലക്ഷ്യം. ഉന്നത വിദ്യാഭ്യാസത്തിൽ ഐഐടിക്കും നിർമ്മിത ബുദ്ധിക്കും മെഡിക്കൽ വിദ്യാഭ്യാസത്തിനും പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ആഗോള പങ്കാളിത്തത്തോടെ രാജ്യത്ത് എഐടിക്ക് വേണ്ടിയുള്ള 5 നാഷണൽ സെൻട്രൽ ഫോർ…