പത്രവായനയ്ക്ക് ഗ്രേസ്മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി

പുസ്തക വായനയ്ക്കും പത്രപരായണത്തിനും വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ നടക്കുന്ന സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂടി ചേർത്തു. പത്രവായനയ്ക്ക് പ്രത്യേക പിരീഡ് ഉണ്ടാകുമെന്നും ഇതിനായി വിവിധ ഘട്ടങ്ങളിൽ ചർച്ചകളും കൂടിയാലോചനകളും സർക്കാർ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *